മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് ചാലിയാര്‍ പുഴയില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) മത്സരങ്ങള്‍ നാളെ ഉച്ചയ്ക്ക് 2.30ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചുരുളന്‍ വള്ളങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള സി.ബി.എല്‍ മത്സരങ്ങള്‍ ചാലിയാര്‍ പുഴയില്‍ ഫറോക്ക് പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയിലാണ് നടക്കുക. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 60 അടി നീളമുള്ള 14 ചുരുളന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. ഒരു വള്ളത്തില്‍ 30 തുഴച്ചിലുകാര്‍ ഉണ്ടാകും. സമ്മാനതുക ആകെ 20 ലക്ഷം രൂപയാണ്. വൈകീട്ട് അഞ്ച് മണിക്ക് സമ്മാനദാനം നടക്കും. വള്ളംകളിയുടെ ഇടവേളകളില്‍ ജലാഭ്യാസ പ്രകടനങ്ങളും കലാപരിപാടികളും നടക്കും. ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി, മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കെ.ടി.ഐ.എല്‍ ചെയര്‍പേഴ്‌സണ്‍ എസ്.കെ. സജീഷ്, മുന്‍ എം.എല്‍.എ. വി.കെ.സി മമ്മദ്കോയ എന്നിവര്‍ പങ്കെടുക്കും.
മത്സരിക്കുന്ന ടീമുകള്‍
1. എ.കെ.ജി പോടോത്തുരുത്തി എ ടീം
2. എ.കെ.ജി പോടോത്തുരുത്തി ബി ടീം
3. റെഡ്സ്റ്റാര്‍ കാര്യങ്കോട്
4. ന്യൂ ബ്രദേഴ്‌സ് മയിച്ച
5. വയല്‍ക്കര മയിച്ച
6. എ.കെ.ജി മയിച്ച
7. വയല്‍ക്കര വെങ്ങാട്ട്
8. വിബിസി കുറ്റിവയല്‍( ഫൈറ്റിംഗ് സ്റ്റാര്‍ ക്ലബ്)
9. കൃഷ്ണപിള്ള കാവുംചിറ
10. പാലിച്ചോന്‍ അച്ചാം തുരുത്തി എ ടീം
11. പാലിച്ചോന്‍ അച്ചാം തുരുത്തി ബി ടീം
12. അഴിക്കോടന്‍ അച്ചാം തുരുത്തി
13. ഇ.എം.എസ് മുഴക്കില്‍
14. നവോദയ മംഗലശേരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |