കോഴഞ്ചേരി: ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ സിഐടിയു കോഴഞ്ചേരി ഏരിയാ സമ്മേളനം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആർ രവിപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് ശ്രീനി ചാണ്ടിശ്ശേരി അദ്ധ്യക്ഷനായി. യൂണിയൻ ഏരിയ സെക്രട്ടറി നൈജിൽ കെ ജോൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ് കൃഷ്ണകുമാർ, ശ്യാമാ ശിവൻ, കെ ജെ സജി, സജിത് പി ആനന്ദ് എന്നിവർ സംസാരിച്ചു. പ്രസിഡന്റായി ശ്രീനി ചാണ്ടിശ്ശേരിയെയും സെക്രട്ടറിയായി ജോബി എബ്രഹാമിനെയും ട്രഷററായി സജി കെ ജെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |