പുന്നംപറമ്പ് : ശബരിമലയിലെ സ്വത്തുക്കളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാനാകുന്നില്ലെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. തെക്കുംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നംപറമ്പ് സെന്ററിൽ നടന്ന പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഒ.ശ്രീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജെയ്‌സൻ മാത്യു അദ്ധ്യക്ഷനായി. എൽദോ തോമസ്, വർഗീസ് വാകയിൽ, ജോഷി കല്ലിയേൽ, പി.വി.ഹസനാർ, ജോണി ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു. വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി.ജയദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എച്ച്.ഷാനവാസ് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |