കൊച്ചി: മുനമ്പത്തെ തർക്കഭൂമി വഖഫായി പ്രഖ്യാപിച്ച നടപടി 1954,1984,1995 വർഷങ്ങളിലെ വഖഫ് നിയമത്തിന് നിരക്കുന്നതല്ലെന്ന് ഹൈക്കോടതി വിധിച്ചു. ഏഴു പതിറ്റാണ്ടിനിപ്പുറമുള്ള ഈ പ്രഖ്യാപനം കണക്കിലെടുക്കാൻ സർക്കാരിന് ബാദ്ധ്യതയില്ലാത്തതിനാൽ വഖഫ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കാൻ മുതിരുന്നില്ല. മുനമ്പത്തെ ജനങ്ങൾക്ക് മൗലികാവകാശം ഉറപ്പാക്കാൻ സർക്കാർ ഇടപെടണം.
വഖഫ് സ്വത്തുക്കളുടെ ഭരണത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനുള്ള അധികാരം സർക്കാരിനുണ്ട്. ഹൈക്കോടതിയിലെ റിട്ട. ജഡ്ജി അദ്ധ്യക്ഷനായ കമ്മിഷന് വിഷയം ആഴത്തിൽ പരിശോധിക്കാനുള്ള പ്രാപ്തിയുമുണ്ട്. കമ്മിഷൻ ഒരു കടലാസു പുലിയായിരുന്നെന്ന് വിലയിരുത്താൻ ഇടവരുത്താതെ ശുപാർശകൾ നടപ്പാക്കണം. മുനമ്പത്തെ ഭൂമി സംബന്ധിച്ച് പ്രഖ്യാപനം നടത്തണം. നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകണമെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |