തിരുവനന്തപുരം:കേരള റബർ ലിമിറ്റഡിന് പുതുതായി വൈദ്യുതി വിതരണ ലൈസൻസ് നൽകുന്നത് സംബന്ധിച്ച് 21ന് രാവിലെ 11ന് തിരുവനന്തപുരത്ത് കമ്മീഷൻ ആസ്ഥാനത്ത് നേരിട്ടും,ഓൺലൈനായും പൊതുതെളിവെടുപ്പ് നടത്തുമെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു.വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുക്കാൻ താല്പര്യമുള്ളവർ 20 ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org വഴി അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |