കായംകുളം : സിനിമാക്കാർക്കെതിരെ കടുത്ത വിമർശനവുമായി യു.പ്രതിഭ എം.എൽ.എ രംഗത്തെത്തി . 'ഉടുപ്പിടാത്ത സിനിമാക്കാരെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്നത് ഒരു പുതിയ സംസ്കാരമാണ്. അവർ വന്നാൽ എല്ലാവരും ഇടിച്ചുകയറും. സമൂഹത്തിന് സിനിമാക്കാരോട് ഭ്രാന്താണ്. തുണിയുടുത്ത് വരാൻ പറയണം. മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടത്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത' - കായംകുളത്ത് എരുവയിൽ നളന്ദ കലാസാസ്കാരിക വേദിയുടെ നാടകോത്സവത്തിൽ സംസാരിക്കവേ അവർ പറഞ്ഞു. ഇത് പറഞ്ഞതിന്റെ പേരിൽ സദാചാരക്കാർ തന്റെ നേർക്ക് വരേണ്ടതില്ലെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിൽ താരരാജാക്കന്മാർക്കല്ല ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യർക്കാണ് പ്രാധാന്യം ഉണ്ടാകേണ്ടതെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |