നെടുംകുന്നം : നെടുംകുന്നം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൃത്യരാഗം എന്ന പേരിൽ വനിതാ കലോത്സവം നടന്നു. നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിനമോൾ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലതാ ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീനാ വർഗീസ്, രവി വി.സോമൻ, ജോ ജോസഫ് , കെ.എൻ ശശീന്ദ്രൻ, പ്രിയാ ശ്രീരാജ്, മേഴ്‌സി റെൻ, രാജമ്മ മോഹനൻ, അനു മാത്യു, സി.എച്ച് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |