തിരുവനന്തപുരം: കേരളമാകെ പടർന്നു പിടിച്ച രാസലഹരിക്കെതിരെ ബഹുജനങ്ങൾ രംഗത്തുവരണമെന്നും പുതുതലമുറയിൽ ബോധവത്കരണം അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ടി.ശരത്ചന്ദ്ര പ്രസാദ്,യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻവർക്കി, ഗാന്ധിസ്മാരക നിധി ഉപദേശകസമിതി അംഗം അഡ്വ.എസ്.രാജശേഖരൻ നായർ,ഗാന്ധി സ്മാരക നിധി ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുദർശനൻ കാർത്തികപ്പള്ളിയിൽ,ഗാന്ധി സ്മാരക നിധി ജോയിന്റ് സെക്രട്ടറി വി.കെ. മോഹനൻ,സെക്രട്ടറി ടി.ആർ.സദാശിവൻ നായർ,മലയിൻകീഴ് വേണുഗോപാൽ,ഡോ.ശ്രീവത്സൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |