തിരുവനന്തപുരം:വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി കൗൺസിൽ യോഗത്തിൽ 10 ലക്ഷം രൂപ വീതം 10 കുടുംബ സുരക്ഷ പദ്ധതിയിലെ അംഗങ്ങൾക്ക് മന്ത്രി കെ.ബി.ഗണേശ് കുമാർ കൈമാറി. ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന അദ്ധ്യക്ഷൻ രാജു അപ്‌സര മുഖ്യപ്രഭാഷണം നടത്തി.കുടുംബസുരക്ഷാ പദ്ധതിയോടൊപ്പം പുതിയ അംഗങ്ങൾക്കുള്ള ചികിത്സാസഹായ പദ്ധതിഎം.എസ്.ഫൈസൽഖാൻ ഉദ്ഘാടനം ചെയ്തു.ഭീമാ ഗോവിന്ദൻ അടക്കം 50 വർഷം പൂർത്തിയായ വ്യാപാരികളെ ആദരിച്ചു.വൈ.വിജയൻ,ബി.ജോഷിബാസു,വെള്ളറട രാജേന്ദ്രൻ,എം.എ.ഷിറാസ്ഖാൻ,നവോദയ കൃഷ്ണൻ കുട്ടി,വെള്ളനാട് സുകുമാരൻ നായർ,ഇ.എം.ബഷീർ,എം.എം.സഫർ ആര്യശാല സുരേഷ്,ഗോപകുമാർ,നസീമ ഇല്ല്യാസ്,എസ്.സുരേഷ് കുമാർ,മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |