തിരുവനന്തപുരം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേരള ഗാന്ധി സ്മാരകനിധിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.സത്യൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ സാഹിത്യം മലയാളത്തിൽ എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുദർശൻ കാർത്തികപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.വിളക്കുടി രാജേന്ദ്രൻ മുഖ്യപ്രഭാഷണവും എൻ.ജയകൃഷ്ണൻ വിഷയാവതരണവും നടത്തി. അനിൽ ചേർത്തല,ഡോ.രോഹിത്ത് ചെന്നിത്തല,ഡോ.എസ്.വി.അന്നപൂർണാദേവി, ജേക്കബ് എബ്രഹാം,രഞ്ജു.പി.മാത്യു, രാജൻ.വി.പൊഴിയൂർ,ആര്യനാട് സത്യൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |