തൃശൂർ: കേരള വനിത സംരംഭക കോൺക്ലേവ് 2025 ഇന്ന് നടക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള കോൺക്ലേവ് രാവിലെ 10ന് ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ.ബിന്ദു അദ്ധ്യക്ഷയാകും. പി.ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് തുടങ്ങിയവർ പങ്കെടുക്കും. വനിതാ സംരംഭകരുടെ എല്ലാ ആവശ്യങ്ങൾക്കും മറുപടി നൽകുന്ന ഏകജാലക പ്രദർശനവേദിയായാണ് സംഗമം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ആഗോള വിപണിയിലേക്ക് എത്തിക്കാനുള്ള പ്രായോഗിക മാർഗങ്ങളെക്കുറിച്ചും ഡിജിറ്റൽ മാർക്കറ്റിംഗിനെ കുറിച്ചും സെഷനുകൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |