കൊല്ലം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കടയ്ക്കൽ ആൽത്തറമൂട് രാഗത്തിൽ ബിജുവാണ് (42) മരിച്ചത്.കഴിഞ്ഞ മാസം 13നാണ് രോഗലക്ഷണം കണ്ടെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒരാഴ്ചയ്ക്കിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ജില്ലയിൽ മരിക്കുന്ന രണ്ടാമത്തെയാളാണ് ബിജു. കഴിഞ്ഞ ശനിയാഴ്ചയാണ് പട്ടാഴി സ്വദേശിനി രാജി (48) മരിച്ചത്.ബിജുവിന്റെ സംസ്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: അശ്വതി.മകൾ: അയന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |