നിലമ്പൂർ: നഗരസഭയുടെ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ അവതരിപ്പിച്ച് നിലമ്പൂർ നഗരസഭയുടെ വികസന സദസ് ശ്രദ്ധേയമായി. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം സദസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.എച്ച്.ഐ കെ.പി സലീം നഗരസഭ വികസന രേഖ അവതരിപ്പിച്ചു. പറപ്പൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി, കേരള മുസ്ലീം ജമാത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, യുവ പണ്ഡിതനും പ്രഭാഷകനുമായ ബഷീർ ഫൈസി എന്നിവർ മുഖ്യാതിഥികളായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എം. ബഷീർ, കാക്കാടൻ റഹീം, യു.കെ. ബിന്ദു, വി.ആർ. സൈജിമോൾ, സ്‌കറിയ കിനാംതോപ്പിൽ, വാർഡ് കൗൺസിലർമാർ, നിലമ്പൂർ നഗരസഭ സെക്രട്ടറി ഫിറോസ് ഖാൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |