തിരുവനന്തപുരം: ദീപാവലി തിരക്ക് പരിഗണിച്ച് റെയിൽവേ അഞ്ച് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ബംഗളൂരു -കൊല്ലം, ബംഗളൂരു എസ്.എം.വി.ടി. -കൊല്ലം,ഹുബ്ളി -മാംഗ്ളൂർ,യശ്വന്ത്‌പുരം -മാംഗ്ളൂർ, ബംഗളൂരു -തൂത്തുകുടി തുടങ്ങിയവയാണ് സർവീസുകൾ.
ബംഗളൂരിൽ നിന്ന് കെ.ആർ.പുരം,സേലം,പാലക്കാട്,തൃശ്ശൂർ,എറണാകുളം,കോട്ടയം,കായംകുളം വഴി കൊല്ലത്തേക്കുള്ള സർവീസ് 16ന് വൈകിട്ട് 3ന് ബംഗളൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20ന് കൊല്ലത്തെത്തും.17ന് രാവിലെ 10.45നാണ് മടക്കം.18ന് രാവിലെ 3.30ന് ബംഗളൂരിലെത്തും.
ബംഗളൂരു എസ്.എം.വി.ടി.യിൽ നിന്ന് കൊല്ലത്തേക്ക് 21ന് രാത്രി 11നുള്ള സ്പെഷ്യൽ ട്രെയിൻ കൊല്ലത്ത് പിറ്റേന്ന് ഉച്ചയ്ക്ക് 12.55ന് എത്തിച്ചേരും. 22ന് വൈകിട്ട് 5നാണ് മടക്ക സർവീസ്.ബംഗളൂരിൽ പിറ്റേന്ന് രാവിലെ 9.45ന് എത്തിച്ചേരും.
ഹുബ്ളിയിൽ നിന്ന് ഹാവേരി,ദാവൺഗരെ,തുംകൂർ,യശ്വന്തപുരം,ഹാസൻ വഴി മാംഗ്ളൂരിലേക്കുള്ള സർവീസ് 17ന് വൈകിട്ട് 4ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 11.15ന് മാംഗ്ളൂരിലെത്തും. 18ന് വൈകിട്ട് 2.35ന് മാംഗ്ളൂരിൽ നിന്ന് യശ്വന്ത്പുരത്തേക്കാണ് മടക്കസർവീസ്. അന്ന് തന്നെ രാത്രി 11.15ന് ശ്വന്തപുരത്തെത്തും.
യശ്വന്തപുരത്തുനിന്ന് ഹാസൻ വഴി മാംഗ്ളൂരിലേക്ക് 19ന് രാത്രി 12.15ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചയ്ക്ക് 11.15ന് മാംഗ്ളൂരിലെത്തും. 19ന് ഉച്ചയ്ക്ക് 2.35ന് ബംഗളൂരു വരെയാണ് സർവീസ്. ബംഗളൂരിൽ അന്ന് തന്നെ രാത്രി 12.30ന് എത്തിച്ചേരും.
ബംഗളൂരിൽ നിന്ന് ഹൊസൂർ,സേലം,ദിണ്ഡിഗൽ,മധുര വഴി തൂത്തുകുടിക്കുള്ള സ്പെഷ്യൽ ട്രെയിൻ 17,21തീയതികളിൽ രാത്രി 10ന്പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 11ന് തൂത്തുക്കുടിയിലെത്തും. 18,22തീയതികളിൽ ഉച്ചയ്ക്ക് 2ന് ബാംഗ്ളൂർ കന്റോൺമെന്റിലേക്കാണ് മടക്ക സർവീസ്.രാവിലെ 4.15ന് കന്റോൺമെന്റിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |