തലശേരി: ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പാറാൽ സ്‌പോർട്സ് കരാട്ടെ ഡോ അക്കാഡമി ഓഫ് ഇന്ത്യ ടീം
ഓവറോൾ ട്രോഫി നേടി.അക്കാഡമി 51 സ്വർണവും 25 വെള്ളിയും 28 വെങ്കലവും അടക്കം 358 പോയിന്റുകൾ നേടി. നവംബർ 14മുതൽ 16 വരെയായി എറണാകുളത്ത് നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ടീം യോഗ്യത നേടി. സംസ്ഥാന ചാംപ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് കരാട്ടെ ഇന്ത്യ ഓർഗാനേഷിന്റെ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് അവസരം ലഭിക്കും. കഴിഞ്ഞ തവണയും സ്‌പോർട്സ് കരാട്ടെ അക്കാഡമിക്കാണ് കെ.ഡി.കെ.എ ജില്ലാട്രോഫി കരസ്ഥമാക്കിയത്. വാർത്താസമ്മേളനത്തിൽ കേരള ചീഫ് ഇൻസ്ട്രാക്ടർ വേർഡ് കരാട്ടെ ഫെഡറേഷൻ കോച്ചുമായ സെൻസായ് വിനോദ്കുമാർ, സെൻസായ് അനൂപ് എം.ദിനു, സംബായ് എ.അൻകിത് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |