കിഷ്കിന്ധ കാണ്ഡം ടീമിന്റെ എക്കോ പോസ്റ്റർ
ആരാണ് ഈ കുര്യച്ചൻ ? ലൂപ്പ് സിനിമയാണോ ? ടൈം ട്രാവൽ സിനിമയാണോ ? എന്നീ കമന്റുകൾ ഉയർത്തി എക്കോ എന്ന ചിത്രത്തിന്റെ പോസ്റ്റർ.
ബ്ലോക് ബ സ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലറിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ ഒന്നിക്കുന്ന ചിത്രം ആണ് എക്കോ . യുവ നടൻ സന്ദീപ് പ്രദീപ് നായകനാവുന്ന ചിത്രത്തിൽ . സൗരബ് സച്ചിദേവ്, നരേൻ, വിനീത്, അശോകൻ, ബിനു പപ്പു, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ്, ബിയാനാ മോമിൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കിഷ്കിന്ധ കാണ്ഡത്തിന്റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ.എസ്, കലാസംവിധായകൻ സജീഷ് താമരശ്ശേരി എന്നിവരും വേണ്ടി ഒന്നിക്കുന്നു . നവംബർ മാസത്തിൽ പ്രദർശനത്തിനെത്തും. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് ബാഹുൽ രമേശാണ്. ഷാഫി ചെമ്മാടാണ് പ്രൊഡക്ഷൻ കൺട്രോളർ, റഷീദ് അഹമ്മദ് മേക്കപ്പും, സുജിത് സുധാകർ കോസ്റ്റ്യൂംസും നിർവഹിക്കും. വിഎഫ്എക്സ് - ഐ വിഎഫ്എക്സ്, ഡി.ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സാഗർ, മാർക്കറ്റിംഗ് & ഡിസൈനിംഗ് - യെല്ലോടൂത്ത്സ്, ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാം ആണ് നിർമ്മാണം. വിതരണം - ഐക്കൺ സിനിമാസ്, പി.ആർ. ഒ എ. എസ്. ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |