അമരം റീ റിലീസ് ഇന്ത്യയിൽ ഉണ്ടാകില്ല
മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത അമരം ഫോർ കെ പതിപ്പിലൂടെ വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നു. 34 വർഷങ്ങൾക്കുശേഷം അമരം റീ റിലീസ് ചെയ്യുന്നത് ഓസ്ട്രേലിയ ആസ്ഥാനമായ ചലച്ചിത്ര വിതരണ കമ്പനിയായ സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ ആണ്. വേൾഡ് വൈഡ് റിലീസ് ആണെങ്കിലും ഇന്ത്യയിൽ റിലീസ് ഉണ്ടാകില്ല.
1991 ഫെബ്രുവരിയിലാണ് അമരം റിലീസ് ചെയ്തത്. കടലിന്റെ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ തീവ്രമായ കഥ പറഞ്ഞ അമരം തിയേറ്ററിൽ 200 ദിവസം ആണ് പ്രദർശിപ്പിച്ചത്. മലയാളത്തിലെ എവർഗ്രീൻ ക്ളാസിക് ചിത്രം ആയാണ് അമരം വിശേഷിപ്പിക്കുന്നത്. അച്ചൂട്ടി എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ പ്രകടനം എക്കാലത്തും ഒന്നാമത് നിൽക്കുന്നു.മുരളി, മാതു,അശോകൻ, കെ. പി.എ.സി ലളിത, ചിത്ര തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |