മലപ്പുറം: വളവിൽ സ്കൂട്ടർ മറിഞ്ഞ് ബസിനടിയിലേക്കു വീണ് യുവാവിന് ദാരുണാന്ത്യം. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ ജിഷ്ണു(30)വാണ് മരിച്ചത്. വണ്ടൂർ മഞ്ചേരി റോഡിൽ തിരുവാലി അങ്ങാടിക്കു സമീപം ഇന്നു രാവിലെ 9.15 ഓടെയിരുന്നു അപകടം. വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
വണ്ടൂരിൽനിന്ന് മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് ജിഷ്ണു സ്കൂട്ടറുമായി വഴുതി വീഴുകയായിരുന്നു. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയാണ് ജിഷ്ണു തൽക്ഷണം മരിച്ചത്. ഫയർഫോഴ്സും എടവണ്ണ പൊലീസും സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി. അമ്മ: സുജാത, സഹോദരങ്ങൾ: ജിനുഷ, ഷിനുജ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |