ചേരാപുരം: വേളം ഗ്രാമപഞ്ചായത്ത് കായികമേളയിൽ 68 പോയിന്റ് നേടി ചേരാപുരം യു.പി സ്ക്കൂൾ ജേതാക്കളായി. 31 പോയിന്റ് നേടി വേളം എം.ഡി.എൽ.പി.എസ് രണ്ടാം സ്ഥാനവും 28 പോയിന്റ് നേടി ഗവ.എൽ.പി കുറിച്ചകം മൂന്നാം സ്ഥാനവും നേടി. കുളിക്കുന്ന് എം.ബി.എ ഗ്രൗണ്ടിൽ നടന്ന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തായന ബാലാമണി ഉദ്ഘാടനം ചെയ്തു. പി.പി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി ഫാത്തിമ, സി സതീശൻ, ടി.കെ മുഹമ്മദ് റിയാസ്, സബീർ കെ, പി.പി പുഷ്പരാജൻ, ദേഷ്മ കെ, പ്രീന അമ്മാഞ്ചേരി, ബീന ബാലകൃഷ്ണൻ, അമീൻ കെ.ടി, അൻസാർ കാളിയത്ത് പ്രസംഗിച്ചു. പി.എം കുമാരൻ ട്രോഫികൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |