തലശ്ശേരി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഒന്നാം ദിനത്തിൽ കാൻ ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിൽ ഇടം നേടിയ ഇന്ത്യൻ സിനിമയായ 'ഓൾ വി ഇമാജിൻ ഏസ് ലൈറ്റ് ആയിരുന്നു ഉദ്ഘാടന ചിത്രം. ഐ.എഫ്.എഫ്.കെയിൽ സുവർണ ചകോരം ലഭിച്ച ബ്രസീലിയൻ ചിത്രമായ 'മാലു', രജതചകോരം ലഭിച്ച 'മി മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്സ്', നവാഗത സംവിധായകനുള്ള രജതചകോരം ലഭിച്ച 'ഹൈപ്പർബോറിയൻസ്', പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കാണാക്കാഴ്ചകൾ അതിമനോഹരമായി അവതരിപ്പിച്ച 'റിഥം ഓഫ് ദമാം', ഒരു സാങ്കൽപിക ഭൂമിക സൃഷ്ടിച്ചുകൊണ്ട് ഗൗരവമുള്ള രാഷ്ട്രീയ വിചാരങ്ങൾ സരസമായി അവതരിപ്പിച്ച ഈസ്റ്റ് ഓഫ് നൂൺ, അമേരിക്കൻ അധിനിവേശ ഇറാനിൽ പുതിയൊരു ജീവിതം തുടങ്ങുന്ന മൂന്ന് പേരുടെ കഥ പറയുന്ന ഇൻ ദി ലാൻഡ് ഓഫ് ബ്രദേഴ്സ് എന്നീ സിനിമകളും പ്രദർശിപ്പിച്ചു. ഒരു തൊഴിലാളിയെ പിടികൂടുന്ന നരഭോജിയുടെ ഭീകരതയും നാടകീയതയും അവതരിപ്പിക്കുന്ന ഷീപ്പ് ബാൺ എന്ന സിനിമയും പ്രേക്ഷകരെ പിടിച്ചിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |