മുഹമ്മ: സംസ്ഥാന സ്കൂൾ കായികമേളയിലെ കഴിഞ്ഞ വർഷത്തെ വേഗറാണി ആർ.ശ്രേയ,
ജില്ലയിലും മിന്നും പ്രകടനമാണ് കാഴ്ച വച്ചത്. മദർ തെരേസ ഹൈസ്കൂളിൽ നടന്ന 100, 400 മീറ്റർ ഓട്ട മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ന് നടക്കുന്ന 200 മീറ്റർ മത്സരത്തിലും പങ്കെടുക്കുന്നുണ്ട്. ആലപ്പുഴ സെന്റ് ജോസഫ് എച്ച്. എസ് എസിലെ പ്ളസ് വൺ വിദ്യാർത്ഥിനിയാണ് ആർ.ശ്രേയ. കായിക അദ്ധ്യാപകൻ ജോസഫ് ആന്റണിയുടെ പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് ശ്രേയ പറയുന്നു. കൈതവന പുഷ്പ വിലാസത്തിൽ അദ്ധ്യാപക ദമ്പതികളായ ശ്യാംലാൽ, രശ്മി ശ്യാംലാൽ എന്നിവരുടെ മകളാണ്. ശ്രേയയുടെ ചേച്ചി ആർ.ദുർഗ ഓട്ടൻതുള്ളൽ കലാകാരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |