വിതുര വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നുള്ള കാർത്തിക് കൃഷ്ണയാണ് സീനിയർ ആൺകുട്ടികളിലെ വ്യക്തിഗത ചാമ്പ്യൻ. ഹാമർത്രോ, ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട് എന്നിവയിൽ സ്വർണം സ്വന്തമാക്കിയാണ് കാർത്തിക്കിന്റെ നേട്ടം.മത്സരിച്ച മൂന്നിനങ്ങളിലും സ്വർണം സ്വന്തമാക്കി സീനിയർ പെൺകുട്ടികളിൽ എ.ആർ നീതു വ്യക്തിഗത ചാമ്പ്യൻ പട്ടം സ്വന്തമാക്കി. 800,1500,3000 മീറ്ററുകളിലെ സുവർണ കുതിപ്പാണ് അയ്യങ്കാളി സ്‌പോർട്സ് സ്‌കൂളിൽ നിന്നുള്ള നീതുവിനെ ചാമ്പ്യനാക്കിയത്. ജൂനിയർ ആൺകുട്ടികളിൽ മൈലം ജി.വി.രാജാ സ്‌കൂളിൽ നിന്നുള്ള എ.ശിവപ്രസാദിനാണ് വ്യക്തിഗത ചാമ്പ്യൻപട്ടം. 800,1500,3000 മീറ്ററുകളിൽ ഒന്നാം സ്ഥാനത്തോടെ 15 പോയിന്റുമായാണ് ശിവപ്രസാദ് ചാമ്പ്യനായത്. ജൂനിയർ പെൺകുട്ടികളിലും വ്യക്തിഗത ചാമ്പ്യൻപട്ടം ജി.വി രാജയിലെ താരത്തിനാണ്. ജി.വി രാജയിൽ നിന്നുള്ള പി.ആർ അമല ഡിസ്‌കസ് ത്രോയിലും ഷോട്ട് പുട്ടിലും ഒന്നാം സ്ഥാനവും ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനവുമായി 13 പോയിന്റോടെ ചാമ്പ്യൻപട്ടത്തിന് അർഹയായി.സബ് ജൂനിയർ ആൺകുട്ടികളിലും പെൺകുട്ടികളിലും വ്യക്തിഗത ചാമ്പ്യൻപട്ടം ജി.വി.രാജയിലെ കുട്ടികൾക്കാണ്.ആൺകുട്ടികളിൽ എസ്.ആകാശ് 100,200 മീറ്ററുകളിൽ ഒന്നാം സ്ഥാനവും ലോംഗ് ജംപിൽ രണ്ടാം സ്ഥാനവുമായി 11 പോയിന്റോടെ ചാമ്പ്യനായപ്പോൾ സബ് ജൂനിയർ പെൺകുട്ടികളിൽ ശ്രീനന്ദ 80 മീറ്റർ ഹർഡിൽസ് ഹൈജംപ്, ലോംഗ് ജംപ് എന്നിവയിൽ ഒന്നാമതെത്തി 15 പോയിന്റുമായി ഈ വിഭാഗത്തിൽ ചാമ്പ്യനായി. ജൂലിയറ്റ് ഷാബിൻ 100,200,400 മീറ്ററുകളിൽ ഒന്നാമതെത്തി വ്യക്തിഗത ചാമ്പ്യൻപട്ടം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |