അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സെക്രട്ടറി ലീവിൽ പോയതോടെ ദൈനംദിന ബാങ്ക് പ്രവർത്തനങ്ങൾ മുടങ്ങി. ഇതോടെ സംഘത്തിന്റെ ഓഫീസ് ജീവനക്കാർ പുട്ടി. 123 കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തി ആയിരകണക്കിന് നിക്ഷേപകരെ വഞ്ചിച്ച സഹകരണ സംഘത്തിൽ തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്.
സംഘത്തിൽ വായ്പ തിരിച്ചടയ്ക്കാൻ വരുന്നവരും ചികിത്സാ സഹായം അനേഷിച്ച് എത്തുന്നവരും നിരാശരായി മടങ്ങുകയാണ്. ലീവിൽ പോയ സെക്രട്ടറി ചുമതലകൾ കൈമാറാത്തത് കാരണം ജീവനക്കാർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. സർക്കാർ വച്ചിരിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയിരിക്കുകയാണെന്നും അഡ്മിനിസ്‌ട്രേഷൻ ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |