കൊല്ലം: പ്രമുഖ സാംസ്കാരിക പ്രവർത്തകനും യുവകലാസാഹിതി മുൻനിര നേതാവും സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റുമായിരുന്ന മണലിൽ ജി.നാരായണപിള്ളയുടെ സ്മരണാർത്ഥം മികച്ച പൊതുപ്രവർത്തകർക്ക് യുവകലാസാഹിതി കൊല്ലം ജില്ലാ കമ്മിറ്റി നൽകുന്ന പുരസ്കാരത്തിന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ.പ്രകാശ് ബാബു അർഹനായി. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ വ്യക്തമായ ദിശാബോധത്തോടെ നയിക്കുന്നതിന് പ്രകാശ് ബാബു നൽകുന്ന സവിശേഷമായ സംഭാവനകളെ മുൻനിറുത്തിയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 10000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബർ അവസാനവാരം കൊട്ടാരക്കരയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |