ചേർത്തല: ശ്രീനാരായണ ഗുരുദേവൻ രചിച്ച ഹോമമന്ത്രത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ഹോമമന്ത്ര മഹായജ്ഞം ഇന്ന് വൈകിട്ട് 5.30ന് കണിച്ചുകുളങ്ങര ക്ഷേത്രമൈതാനിയിൽ നടക്കും.
കർണാടക ശ്രീകുദ്രോളി ഗോകർണാനാഥേശ്വര ക്ഷേത്രത്തിലെ പൂജാരിണിമാരുടെ സാന്നിദ്ധ്യത്തിലാണ് യജ്ഞം.
5000 ഹോമകുണ്ഡങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള വനിതകളടക്കം പങ്കെടുക്കും. അന്ധവിശ്വാസങ്ങളിലും സാമ്പത്തിക ചൂഷണങ്ങളിലും സ്ത്രീകൾ അകപ്പെടാതിരിക്കാനും അദ്വൈത പൊരുൾ ഉൾക്കൊണ്ട് വിശ്വാസത്തിലേയ്ക്ക് അവരെ നയിക്കാനും മഹായജ്ഞത്തിലൂടെ ലക്ഷ്യമിടുന്നതായി വനിതാസംഘം നേതാക്കൾ പറഞ്ഞു.
വെള്ളാപ്പള്ളിക്ക് ആദരവ്
എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ മൂന്നുപതിറ്റാണ്ട് പൂർത്തിയാക്കുകയും കണിച്ചുകുളങ്ങര ദേവസ്വം ഭരണസാരഥ്യത്തിൽ 62വർഷം പിന്നിടുകയും ചെയ്ത വെള്ളാപ്പള്ളി നടേശനെ ഹോമമന്ത്ര മഹായജ്ഞത്തിന് മുന്നോടിയായി ആദരിക്കും. വൈകിട്ട് 4ന് നടക്കുന്ന 'സാർത്ഥകം'എന്ന ആദരസമർപ്പണ ചടങ്ങിൽ യോഗം ഭാരവാഹികളും നേതാക്കളും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |