ചെന്നൈ: ജാതിയുടെ പേരിലുള്ള കുറ്റകൃത്യങ്ങളും ദുരഭിമാന കൊലകളും തടയുന്നതിന് തമിഴ്നാട് സർക്കാർ നിയമനിർമ്മാണം നടത്തും.ഇതിനുള്ള ശുപാർശകൾ സമർപ്പിക്കുന്നതിന് റിട്ട. ജസ്റ്റിസ് കെ.എൻ. ബാഷയുടെ നേതൃത്വത്തിൽ കമ്മീഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്നലെ നിയമസഭയിൽ പ്രഖ്യാപിച്ചു.
നിയമ വിദഗ്ധർ, പുരോഗമന ചിന്തകർ, പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞർ എന്നിവർ കമ്മീഷനിൽ ഉൾപ്പെടും. എല്ലാ ജാതിയിൽപ്പെട്ടവർക്കും ക്ഷേത്ര പൂജാരിമാരാകാൻ സംസ്ഥാന സർക്കാർ അവസരമൊരുക്കിയിട്ടുണ്ട്. ഡോ. ബി.ആർ. അംബേദ്കറുടെയും പെരിയാർ ഇ.വി. രാമസാമിയുടെയും ജന്മവാർഷികങ്ങളിൽ എല്ലാ വർഷവും സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പ്രതിജ്ഞ എടുക്കുന്നുണ്ട്. ഏപ്രിൽ 29 ന് സംസ്ഥാന നിയമസഭയിൽ, തൊട്ടുകൂടായ്മയെയും അടിച്ചമർത്തലിനെയും പ്രതീകപ്പെടുത്തുന്ന ഒരു പദമായി മാറിയ 'കോളനി' എന്ന പദം നീക്കം ചെയ്യുമെന്ന് ഞാൻ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകളിലും കോളേജ് ഹോസ്റ്റലുകളിലും ജാതി സൂചകങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി, അതിനെ 'സാമൂഹിക നീതി' ഹോസ്റ്റലുകൾ' എന്ന് പുനർനാമകരണം ചെയ്തു-സ്റ്റാലിൻ പറഞ്ഞു.
'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |