പാട്ന : നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുചർച്ച പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മഹാസഖ്യത്തിൽ പൊട്ടിത്തെറി. ഹേമന്ദ് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനിച്ചു. തങ്ങൾ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിക്കില്ലെന്ന് ജെ.എം.എം പാർട്ടി ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.
12 സീറ്റുകളായിരുന്നു ജെ.എം.എം ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യം നിരാകരിക്കപ്പെട്ടതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചത്. ചകായ്, ധംദഹ, കറ്റോറിയ (എസ്.ടി), പിർപൈന്തി , മണിഹരി (എസ്.ടി), ജാമുയി എന്നീ സീറ്റുകളിലാണ് ജെ.എം.എം മത്സരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. നവംബർ 11ന് നടക്കുന്ന രണ്ടാംഘട്ടത്തിലായിരിക്കും ജെ.എം.എം മത്സരിക്കുക.
ആദ്യഘട്ടത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ആദ്യഘട്ടത്തിൽ പത്രിക സമർപ്പണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച 1250 പേർ പത്രിക സമർപ്പിച്ചു. ആദ്യഘട്ടത്തിൽ 121 സീറ്റിലേക്ക് നവംബർ ആറിനാണ് വോട്ടെടുപ്പ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |