SignIn
Kerala Kaumudi Online
Sunday, 19 October 2025 9.12 AM IST

എതിർലിംഗത്തിൽപ്പെട്ട ഒരാളോട് കൂടുതൽ ആകർഷണം തോന്നാം; നാളെ ഈ നാളുകാരെ കാത്തിരിക്കുന്നത്

Increase Font Size Decrease Font Size Print Page
yours-tomorrow

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ഒക്ടോബർ 19 - തുലാം 2 ഞായറാഴ്ച. ( വൈകുന്നേരം 5 മണി 49 മിനിറ്റ് 16 സെക്കന്റ് വരെ ഉത്രം നക്ഷത്രം ശേഷം അത്തം നക്ഷത്രം ).


അശ്വതി: അനുകൂല സ്ഥലമാറ്റം, പുതിയ സുഹൃത്‌ ബന്ധങ്ങളിൽക്കൂടി നേട്ടം. സുഹൃത്തുക്കളെ സഹായിക്കാൻ അവസരം ഉണ്ടാകും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും.

ഭരണി: ചെറുകിട വ്യാപാരികൾക്ക് ലാഭം പ്രതീക്ഷിക്കാം. തൊഴിൽപരമായി നടത്തുന്ന യാത്രകൾ വിജയിക്കും. പല രീതിയിലും ഉയർച്ചയുണ്ടാകും, സാമ്പത്തികനേട്ടം.


കാർത്തിക: തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ഭിന്നതകൾ, സഞ്ചാരക്ലേശം.

രോഹിണി: യന്ത്രങ്ങളും വാഹനങ്ങളും ഉപയോഗിക്കുന്നവർ ഇന്ന് കൂടുതൽ ശ്രദ്ധിക്കണം, അസാധാരണ വാക്‌സാമർത്ഥ്യം പ്രകടമാക്കും, വാഹന സംബന്ധമായി പണച്ചെലവ്.

മകയിരം: ഭൂമി സംബന്ധമായി ധനനഷ്ടം, അലച്ചിൽ കൂടുതലായിരിക്കും. കുടുംബത്തിന്റെ ആവശ്യകതകൾ നിറവേറ്റാൻ ഒരുപാട് ഓടേണ്ടി വരും. കടബാദ്ധ്യതകൾ മൂലം വിഷമിക്കും.

തിരുവാതിര: അലസമായി സമയം ചെലവിടരുത്. അപകടകരമായ പദ്ധതികളിൽ നിക്ഷേപങ്ങൾ നടത്തരുത്. മനഃപ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ, പൊതുജനപിന്തുണ കുറയും.

പുണർതം: കുടുംബാംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. വരുമാനം കുറയും,
തെറ്റിദ്ധാരണകൾ മുഖേന ആരോപണങ്ങൾ, ധനനഷ്‌ടം സംഭവിക്കും.

പൂയം: നേട്ടങ്ങൾ ഉണ്ടാകാൻ പരിശ്രമം ആവശ്യമാണ്. അപരിചിതരുടെ വലയിൽ കുടുങ്ങരുത്. സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. അവിചാരിത തടസങ്ങള്‍, തൊഴില്‍ രംഗത്ത്‌ തടസ്സങ്ങള്‍ കൂടും.

ആയില്യം: അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. ശരീരവേദന മൂലം വിശ്രമം ആവശ്യമായി വന്നേക്കാം.ദമ്പതികൾക്കിടയിൽ അഭിപ്രായ വ്യത്യാസം, അപ്രതീക്ഷിതമായി വിദേശയാത്ര.

മകം: സാമ്പത്തിക കാരണങ്ങളാൽ, കുടുംബാന്തരീക്ഷം പ്രക്ഷുബ്ധമാകും. ചില ആളുകളുടെ സ്വാധീനത്തിന് വഴങ്ങാതിരിക്കുന്നതാണ് നല്ലത്.പൊതുജനങ്ങളുമായി കലഹിക്കും, ചീത്തക്കൂട്ടുകെട്ടില്‍ ഉൾപ്പെടരുത്.

പൂരം: രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്കും പൊതുപ്രവർത്തനം നടത്തുന്ന മറ്റുള്ളവർക്കും ചില തടസങ്ങൾ ഉണ്ടായേക്കാം. കർമ്മ മേഖലയിൽ അശ്രദ്ധ, സുഖാനുഭവങ്ങൾക്ക്‌ തടസ്സം ഉണ്ടാകും.

ഉത്രം: പല കാര്യങ്ങളിലും ഇന്ന് പുരോഗതി പ്രകടമാകും എങ്കിലും സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കണം. വ്യാപാര വ്യവസായങ്ങള്‍ക്ക്‌ തുടക്കം കുറിക്കും, നൂതന ഗൃഹം വാങ്ങും.

അത്തം: അറിവുള്ള ഒരാളിൽ നിന്ന് ചില മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിച്ചേക്കാം. ബിസിനസിലെ വളർച്ച സംതൃപ്തി നൽകും. പഠിപ്പില്‍ ഉത്സാഹം ഉണ്ടാകും,കുടുംബത്തില്‍ സ്വസ്‌ഥതയും സമാധാനവും.

ചിത്തിര: എതിർലിംഗത്തിൽ പെട്ട ഒരാളോട് കൂടുതൽ ആകർഷണം തോന്നാനിടയുണ്ട്. ചെറുകിട വ്യാപാരികൾക്ക് ലാഭം പ്രതീക്ഷിക്കാം. ശത്രുശല്യം കുറയും. ഗൃഹോപകരണങ്ങള്‍ വാങ്ങും.

ചോതി: പുതിയ വസ്ത്രങ്ങൾക്കായി പണം ചെലവഴുക്കും. ബിസിനസിൽ ലാഭ സാദ്ധ്യതയുണ്ട്.
സന്തോഷപ്രദമായ ജീവിതം, വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂലം.

വിശാഖം: സുഹൃത്തുക്കളുമായി സമയം ചെലവിടും. തൊഴിൽരഹിതർക്ക് ഗുണകരമായി സംഭവിക്കാൻ സാദ്ധ്യതയുണ്ട്. പുതിയ വാഹനം വാങ്ങും, പരീക്ഷകളില്‍ വിജയിക്കും.

അനിഴം: ജീവിത പങ്കാളിയുമായി കൂടുതൽ സമയം ചെലവിടുകയും പരസ്പരം കൂടുതൽ മനസിലാക്കുകയും ചെയ്യും. ലാഭകരമായ സാഹചര്യങ്ങൾ ഉണ്ടാകും. ബന്ധുജന സഹായം ലഭ്യമാകും.

കേട്ട: വിദേശത്ത്‌ തൊഴില്‍ കണ്ടെത്തും. ഔദ്യോഗിക രംഗത്ത്‌ സ്‌ഥാനക്കയറ്റം, ഗൃഹത്തില്‍ ബന്ധുജനങ്ങളുടെ സമാഗമം. പുതിയ സുഹൃത്ബന്ധങ്ങൾ ഉണ്ടാകും.

മൂലം: എതിർ ലിംഗത്തിൽ പെട്ട സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. രോഗദുരിതങ്ങള്‍ക്ക്‌ ശമനം, പുതിയ വരുമാന മാര്‍ഗ്ഗങ്ങളുണ്ടാകും.

പൂരാടം: ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ പുരോഗതി പ്രകടമാക്കും. സാമ്പത്തിക സഹായം ലഭിക്കും. അയല്‍ക്കാരില്‍നിന്നും ഗുണാനുഭവങ്ങളുണ്ടാകും.

ഉത്രാടം: വിശിഷ്ട ഭക്ഷണയോഗം ഉണ്ടാകും. ബിസിനസിൽ നിന്ന് നേട്ടമുണ്ടാകും. ആരോഗ്യസ്ഥിതി തൃപ്‌തികരം ആയിരിക്കും. വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

തിരുവോണം: പ്രധാനപ്പെട്ട രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക. ബിസിനസിൽ കൂടുതൽ ശ്രദ്ധിക്കണം, രോഗാവസ്ഥകൾ വീണ്ടും തലപൊക്കാനിടയുണ്ട്. വിവാഹാലോചനകള്‍ക്ക്‌ തടസ്സം നേരിടും. മനഃക്ലേശങ്ങള്‍ വര്‍ദ്ധിക്കും.

അവിട്ടം: സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം, അവർ തെറ്റായ കൂട്ടുകെട്ടിൽ വീഴാനിടയുണ്ട്. നേത്രസംബന്ധമായ അസുഖങ്ങള്‍, പണച്ചെലവുകള്‍ വര്‍ദ്ധിക്കും.

ചതയം: പ്രിയപ്പെട്ടവരുമായി വഴക്കിന് സാധ്യതയുണ്ട്. ചില ആളുകളോടുള്ള ശത്രുത വർധിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. സ്‌ത്രീകളുമായി വിരോധിക്കാനിട വരും. തൊഴിൽ രംഗത്ത് മത്സര ബുദ്ധി ഉപേക്ഷിക്കുക.

പൂരുരുട്ടാതി: സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി സന്തോഷപൂർവം തീർത്ഥാടന യാത്ര ആസൂത്രണം ചെയ്തേക്കാം. വീട്ടിൽ അതിഥി സന്ദർശനം ഉണ്ടായേക്കാം. ജീവിതമാര്‍ഗ്ഗങ്ങള്‍ അനുകൂലമാകും, ഔദ്യോഗിക രംഗത്ത്‌ സ്‌ഥാനക്കയറ്റം.

ഉതൃട്ടാതി: വിദേശത്ത് താമസിക്കുന്ന കുടുംബക്കാരിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിക്കും.
സഹോദരങ്ങളുടെ പിന്തുണ ഉണ്ടാകും. ആരോഗ്യം സാധാരണ നിലയിൽ തുടരും. ഗൃഹത്തില്‍ മരാമത്ത്‌ പണികള്‍ നടത്തും.

രേവതി: സാമ്പത്തിക നേട്ടം അംഗീകാരം, പ്രശസ്തി എന്നിവയൊക്കെ ലഭിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവരിൽ നിന്നും സഹകരണങ്ങള്‍ ലഭിക്കും. പുതിയ വാഹനം വാങ്ങും, സന്താനങ്ങളെക്കൊണ്ട്‌ ഗുണാനുഭവങ്ങളുണ്ടാകും.

TAGS: YOURSTOMORROW, LATEST, ASTRO, VISWASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.