ഹനംകൊണ്ട : തെലങ്കാനയിൽ നടന്ന അഞ്ചാമത് ഇന്ത്യൻ ഓപ്പൺ അണ്ടർ 23 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കാഡ് തിരുത്തിയെഴുതി കേരളത്തിന്റെ അർജുൻ പ്രദീപ്. 50.29 സെക്കൻഡിൽ ഫിനിഷ് ചെയ്ത അർജുൻ 2022ൽ പി.യശസ് സ്ഥാപിച്ചിരുന്ന 50.89 സെക്കൻഡിന്റെ റെക്കാഡാണ് തകർത്തത്. തിരുവനന്തപുരം ജി.വി രാജ സ്കൂളിൽ കെ.എസ് അജിമോന്റെ ശിഷ്യനായിരുന്ന അർജുൻ ഇപ്പോൾ റെയിൽവേയിൽ ഉദ്യോഗസ്ഥനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |