കോഴിക്കോട്: പേരാമ്പ്ര സി.കെ.ജി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനിടെ ഷാഫി പറമ്പിൽ എം.പിക്ക് മർദ്ദനമേറ്റ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ യു.ഡി.എഫ് നേതൃത്വം ഉത്തരമേഖല ഐ.ജി രാജ്പാൽ മീണയെ കണ്ടു. എം.പിയെ ആക്രമിച്ച പൊലീസുകാർക്കെതിരെ അഞ്ച് ദിവസത്തിനുള്ളിൽ നടപടി വേണമെന്നാവശ്യപ്പെട്ടാണ് എം.കെ രാഘവൻ എം.പി,ഡി.സി.സി പ്രസിഡന്റ് അഡ‌്വ. കെ പ്രവീൺകുമാർ തുടങ്ങിയവരാണ് ഐ.ജിയെ കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |