തിരുവനന്തപുരം: ശബരിമലയിൽ ഈ വർഷവും സ്വർണം തട്ടിയെടുക്കാൻ ആസൂത്രിത നീക്കം നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിനു (എസ്.ഐ.ടി) വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ദ്വാരപാലക ശില്പപാളികളിൽ സ്വർണം പൂശിയതും അന്വേഷിക്കും.
2019ൽ 40 വർഷത്തെ ഗ്യാരന്റിയോടെ സ്വർണം പൂശിക്കൊണ്ടു വന്ന പാളികളിൽ ആറു വർഷം കഴിഞ്ഞപ്പോൾ വീണ്ടും സ്വർണം പൂശാൻ ബോർഡ് തീരുമാനമെടുക്കുകയായിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെക്കൊണ്ടു തന്നെ സ്വർണം പൂശിക്കണമെന്ന് കഴിഞ്ഞ വർഷം ബോർഡിന് ശുപാർശ നൽകിയത് അന്നത്തെ അഡ്മിനിസട്രേറ്റീവ് ഓഫീസർ മുരാരി ബാബുവാണെന്നാണ് വിവരം. 2019 ജൂലായ് മുതൽ ഈ വർഷം സെപ്തംബർ 27 വരെയുള്ള മുഴുവൻ ഇടപാടുകളും എസ്.ഐ.ടി അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |