തൃശൂർ: ബാംബു കോർപറേഷനിൽ നടന്ന അഴിമതിയിൽ ഉന്നത തല ഏജൻസിയെ കൊണ്ട് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. ബാംബു കോർറേഷന് കഴിഞ്ഞ പത്തു വർഷമായി സംസ്ഥാന സർക്കാർ നൽകിയ ഫണ്ടിനെ കുറിച്ചും ചെലവഴിച്ച ഫണ്ടിനെ കുറിച്ചും അന്വേഷണം നടത്തണം. അന്യ സംസ്ഥാനത്തേക്ക് ഈറ്റ കയറ്റി അയച്ച് അന്യസംസ്ഥാന മാഫിയയെ സഹായിക്കുകയാണ്. കേരളത്തിലെ 60ൽ അധികം വരുന്ന സബ് ഡിപ്പോകൾ അടച്ചു പൂട്ടി. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച നാദാപുരത്തെ ഫീഡർ യൂണിറ്റും നല്ലളത്തെ ബാംബു പ്ലൈ ഫാക്ടറിയും അടച്ചു പൂട്ടിയിട്ടെന്നും ഷാജുമോൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |