താനൂർ: മേൽപ്പാലങ്ങൾക്ക് കീഴിൽ യുവജനങ്ങളുടെ കേന്ദ്രമായി വീ പാർക്ക് നിർമിക്കണമെന്ന് ഡി.വൈ.എഫ്.ഐ താനൂർ ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വട്ടത്താണി റെയിൽവേ മേൽപ്പാലം നിർമിക്കണമെന്നും ആവശ്യപ്പെട്ടു. താനാളൂർ പകരയിലെ സഖാവ് പുഷ്പൻ നഗറിൽ നടന്ന സമ്മേളനം എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ. നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. പി.പി. രതീഷ്, സി ഗായത്രി, ലാമിഹ് റഹ്മാൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.പി.രതീഷ് പതാക ഉയർത്തി. പി.കെ.ജിജേഷ് രക്തസാക്ഷി പ്രമേയവും മുഹ്സില അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി വി.വിശാഖ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റിയംഗം പി.മുനീർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.ഷബീർ, സെക്രട്ടറി കെ.ശ്യാംപ്രസാദ്, ജോ.സെക്രട്ടറി സി.ഇല്യാസ് എന്നിവർ സംസാരിച്ചു. നെച്ചിയേങ്ങൽ മുനീർ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: പി.പി.രതീഷ് (പ്രസിഡന്റ്), മുഹ്സില, സൈനുൽ ആബിദ് (വൈസ് പ്രസിഡന്റ്), വി.വിശാഖ് (സെക്രട്ടറി), പി.കെ.ജിജേഷ്, ആഷിഫ് (ജോ.സെക്രട്ടറി), ലാമിഹ് റഹ്മാൻ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |