കോട്ടയം: അയർക്കുന്നം ഇളപ്പാനിയിൽ ബംഗാൾ സ്വദേശിനി അൽപ്പന (25) മരിച്ചത് തലയിലേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മോർച്ചറിയിലേക്ക് മാറ്റി. പിടിയിലായ ഭർത്താവ് പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി സോണിനെ (32) കസ്റ്റഡിയിൽ വാങ്ങുന്നതിനായി അയർക്കുന്നം പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നല്കും. കഴിഞ്ഞ 14നാണ് അൽപ്പനയെ കഴുത്ത്ഞെരിച്ചും തലയ്ക്കടിച്ചും കൊലപ്പെടുത്തിയത്. ഇളപ്പാനിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പിന്നിൽ കുഴിച്ചുമൂടുകയായിരുന്നു. കുറവിലങ്ങാട് താമസിക്കുന്ന അൽപ്പനയുടെ ബന്ധു മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. സംസ്‌കാരം ഇന്ന് മുട്ടമ്പലം ശ്മശാനത്തിൽ നടക്കും.അയർക്കുന്നം എസ്.എച്ച്.ഒ അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |