മെട്രോട്രെയിനുകളിൽ ഉൾപ്പെടെ ട്രെയിനുകളിൽ സംഭവിക്കുന്ന പലകാര്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട് . യാത്രക്കാർ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ഇവയിൽ ഏറെയും .ഇത്തരത്തിൽ ട്രെയിനിൽ വച്ച് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വ്യക്തമാക്കുകയാണ് അജിനാസ് എന്ന യുവാവ്.
എറണാകുളത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ അനുഭവമാണ് അജിനാസ് പങ്കുവച്ചത്. ജനറൽ കമ്പാർട്ട്‌മെന്റിൽ സൂചികുത്താൻ പോലും സ്ഥലമില്ലാത്തത്ര തിരക്ക്. ഇതിനിടെ ഒരു സ്ത്രീയും പുരുഷനും പരസ്പരം ചുംബിക്കുന്നതും കെട്ടി്പ്പിടിക്കുന്നതും കണ്ടു. . ഭാര്യാഭർത്താക്കൻമാർ ആയിരിക്കും എന്ന്കരുതി അവരുടെ കാര്യത്തിൽ ഇടപെടാൻപോയില്ല. .എന്നാൽ സമയം കഴിയും തോറും. ഇവരുടെ പെരുമാറ്റത്തിന്റെ തീവ്രത കൂടാൻ തുടങ്ങി, സ്ത്രീ പുരുഷന് ഓറൽ സെക്‌സ് ചെയ്‌തു തുടങ്ങിയതോടെ ഇവരെ ചോദ്യം ചെയ്യേണ്ടി വന്നുവെന്ന് അജിനാസ് പറയുന്നു.. മദ്യലഹരിയിലായിരുന്നു പുരുഷൻ. എന്നാൽ ചോദ്യം ചെയ്യാൻ തുടങ്ങിയതിന് പിന്നാലെ സ്ത്രീ തനിക്ക് നേരെ ആക്രോശിക്കാൻ തുടങ്ങിയെന്നും അജിനാസ് പറയുന്നു. ..അതേസമയം തനിക്ക് ചുറ്റുമുണ്ടായിരുന്ന സ്ത്രീകളായ യാത്രക്കാരൊന്നും തനിക്കൊപ്പം നിന്നില്ലെന്നും അങ്ങനെ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ ആ സ്ത്രീയെ നേരിടാമായിരുന്നു എന്നും അജിനാസ് വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |