നടൻ അജ്മൽ അമീറിന്റെ പേരിൽ സെക്സ് വോയിസ് ചാറ്റ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വാട്സാപ്പ് വീഡിയോ കോളായിരുന്നു പുറത്തുവന്നത്. കോളിനിടയിൽ അജ്മലിന്റെ മുഖവും വ്യക്തമായി കാണാമായിരുന്നു. പെൺകുട്ടിയെ പുറത്തേക്ക് വിളിക്കുന്നതും താമസസൗകര്യമടക്കമുള്ള കാര്യങ്ങൾ ഒരുക്കാമെന്ന് പറയുന്നതൊക്കെയായിരുന്നു കോളിലുണ്ടായിരുന്നത്.
സംഭവം വളരെപ്പെട്ടെന്നുതന്നെ ചർച്ചയായി. ദിവസങ്ങൾക്ക് ശേഷം ആ വീഡിയോയിലുള്ളത് താനല്ലെന്നും എ ഐ ആണെന്നും പ്രതികരിച്ചുകൊണ്ട് ഫേസ്ബുക്ക് വീഡിയോയിലൂടെ അജ്മൽ രംഗത്തെത്തി. എന്നാൽ അജ്മലിനെ ട്രോളിക്കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 'ലെ എഐ: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പെക്കോട്ടെ', 'ലെ എഐ : ഇനി എല്ലാം എന്റെ നെഞ്ചത്ത് വെച്ചോ! എല്ലാം ഞാൻ സഹിക്കും. അവിഹിതം അത് എനിക്ക് ഏറ്റെടുക്കാൻ പറ്റില്ല. ഞാൻ നിരപരാധി ആണ്.'- ഇങ്ങനെ പോകുന്നു കമന്റുകൾ.
നടന്റെ വിശദീകരണ വീഡിയോയ്ക്ക് താഴെ അജ്മലിൽ നിന്ന് ഇത്തരത്തിലുള്ള അനുഭവമുണ്ടായെന്നും പറഞ്ഞ് ചില പെൺകുട്ടികൾ കമന്റ് ചെയ്തിരുന്നു. ഭാര്യയുമായി ലൈവിൽ വന്നാൽ വിശ്വസിക്കാമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരാളുടെ അജ്മൽ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. 'ഞാൻ ഒന്നും തെളിയിക്കാൻ ശ്രമിക്കുന്നില്ല ബ്രദർ'- എന്നായിരുന്നു അജ്മലിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |