അടൂർ : കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽ നിന്നും സർവീസ് നടത്തി വന്നിരുന്ന അടൂർ - കരുനാഗപ്പള്ളി ബസ് സർവീസ് പുനക്രമീകരണം നടത്തി. ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ബസ് സർവീസ് അനുവദിച്ചത്. ബസ് സർവീസ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കൈതപറമ്പ് - കൊട്ടാരക്കര,ദേശക്കല്ലുംമൂട് - കൊട്ടാരക്കര,എന്നീ സർവീസുകൾ പുതിയതായി ആരംഭിച്ചിട്ടുണ്ടെന്നും കൂടാതെ അടൂർ- അമൃത ഹോസ്പിറ്റൽ,അടൂർ- കോയമ്പത്തൂർ, അടൂർ-മൂന്നാർ എന്നീ സർവീസുകളും ഫലപ്രദമായി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അടൂർ മുനിസിപ്പൽ ചെയർമാൻ കെ. മഹേഷ് കുമാർ, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ പി.ബി ഹർഷകുമാർ,കെ.എസ്.ആർ.ടി.ഇ.എ ജില്ല സെക്രട്ടറി കെ.അരവിന്ദ്,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എസ്.-ഹർഷകുമാർ, ലിജോ ജോൺ,കെ. ചന്ദ്രമോഹൻ, രാജൻ സുലൈമാൻ, എ.ടി.ഒ റജി മാത്യു,പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, എം.മധു, ബിനു വെള്ളച്ചിറ,മായ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |