മാവേലിക്കര: നിയോജക മണ്ഡലത്തിൽ 142.85 കോടി രൂപ ചെലവിൽ നിർമാണം പൂർത്തീകരിക്കുകയം നിർമാണം തുടങ്ങുകയും ചെയ്ത വിവിധ പൊതുമരാമത്ത് റോഡുകൾ ഇന്ന് വൈകിട്ട് 4ന് മാവേലിക്കര തട്ടാരമ്പലം ജംഗ്ഷനിൽ വച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം.എസ് അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഗോപകുമാർ, യു.പ്രതിഭ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 119 കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച തട്ടാരമ്പലം - മിച്ചൽ ജംഗ്ഷൻ -കൊച്ചാലുംമൂട് - മാങ്കാംകുഴി- പന്തളം റോഡ്, പൊതുമരാമത്ത് വകുപ്പിൽ നിന്നും മൂന്നു കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച തെരുവിൽ മുക്ക് -കോമല്ലൂർ -ഭരണിക്കാവ് റോഡ്, 3.96 കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ചെറുകുന്നം - വെട്ടിയാർ റോഡ്, ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച പനച്ചമൂട് - കൊച്ചിക്കൽ റോഡ്, 2.4 കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ഇറവങ്കര -കണ്ണാട്ട് മോടി റോഡ്, 6.60 കോടി രൂപ വിനിയോഗിച്ചു നിർമ്മാണം പൂർത്തീകരിച്ച മാവേലിക്കര റെയിൽവേ - പൊന്നേഴ - വാത്തികുളം- കോയിക്കൽ ചന്ത റോഡ്, 1.50 കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ബി.എച്ച് - ഓൾഡ് കുറ്റിത്തെരുവ് റോഡ് എന്നിവയും 1.35 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പൈനുംമൂട് - ഇറവങ്കര, 8 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന വാത്തികുളം ചുനക്കര നോർത്ത്- വാത്തിക്കുളം ചുനക്കര സൗത്ത് - കുറത്തികാട് ക്ഷേത്രം - വരേണിക്കൽ ക്ഷേത്രം റോഡുകളുമാണ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |