മലയിൻകീഴ്: മലയിൻകീഴ് പഞ്ചായത്തിലെ മലവിള അങ്കണവാടി മന്ദിരം ഐ.ബി.സതീഷ്.എം.എൽ. ഉദ്ഘാടനം ചെയ്തു.മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എ.വൽസലകുമാരി അദ്ധ്യക്ഷത വഹിച്ചു.വാർഡ് അംഗം കെ.പ്രസന്നകുമാർ സ്വാഗതം പറഞ്ഞു.ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ജനപ്രതിനിധികളായ സജിന കുമാർ,ജി.അനിൽകുമാർ,ഒ.ജി.ബിന്ദു,കെ.വാസുദേവൻനായർ,കെ.എസ്.കൃഷ്ണപ്രിയ,ഐ.സി.ഡി.എസ്.സൂപ്പർ വൈസർ തരുണി,കെ.എസ്.കെ.ടിയും.വിളപ്പിൽ ഏരിയകമ്മിറ്റി സെക്രട്ടറി ജി.അരുൺകുമാർ,ആർ.ജെ.ഡി മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് ഗോപകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |