കടയ്ക്കാവൂർ: ഉത്തരവാദിത്വ ഭരണത്തിന്റെ ഉദാത്ത മാതൃകയാണ് സമയബന്ധിതമായി പൂർത്തിയാക്കിയ അഞ്ചുതെങ്ങ് കുടിവെള്ള പദ്ധതിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്,ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ 2.75 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു,ജില്ലാപഞ്ചായത്തംഗം ആർ.സുഭാഷ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ,വൈസ് പ്രസിഡന്റ് എസ്.ഫിറോസ് ലാൽ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജ ബോസ്,ബി.എൻ.സൈജുരാജ്,ജോസഫിൻ മാർട്ടിൻ, സ്റ്റീഫൻ ലൂയിസ്,ഫ്‌ളോറൻസ് ജോൺസൺ, ജയ ശ്രീരാമൻ, എസ്.പ്രവീൺ ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |