തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യദിനത്തിലെ മത്സരങ്ങൾ അവസാനിക്കുമ്പോൾ ആതിഥേയരായ തിരുവനന്തപുരം ബഹുദൂരം മുന്നിൽ.
ഗെയിംസ് ഇനങ്ങളിലും അക്വാട്ടിക്സിലുമായി 78 സ്വർണവും 57 വെള്ളിയും 79 വെങ്കലവും നേടി ഒന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിന് 668പോയിന്റുണ്ട്. 38 സ്വർണവും 45 വെള്ളിയും 46 വെങ്കലവുമായി 388 പോയിന്റോടെ കണ്ണൂരാണ് രണ്ടാമത്. 30 സ്വർണവും 38 വെള്ളിയും 35 വെങ്കലവും നേടി 324 പോയിന്റ് അക്കൗണ്ടിലുള്ള കോഴിക്കോടാണ് മൂന്നാം സ്ഥാനത്തുള്ളത്. ഗെയിംസിൽ നിന്നു മാത്രം 61 സ്വർണവും 41 വെള്ളിയും 69 വെങ്കലവും ആതിഥേയർ സ്വന്തമാക്കി.
അക്വാട്ടിക്സിൽ ആകെ നടന്ന 24 മത്സരങ്ങളിൽ 17 സ്വർണവും 16 വെള്ളിയും 10 വെങ്കലവും തിരുവനന്തപുരമാണ് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |