ചെന്നെെ: നടിയും മോഡലുമായ നിവാഷിയ്‌നി കൃഷ്ണന്റെ (നിവാ) ഇൻസ്റ്റഗ്രാം പോസ്റ്റ് റീപോസ്റ്റ് ചെയ്തതിന് പിന്നാലെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് പരിഹാസം. സംഭവം ചർച്ചയായതിന് പിന്നാലെ റീപോസ്റ്റ് ഉദയനിധി പിൻവലിച്ചു.
നടിയുടെ ഗ്ലാമർ ചിത്രങ്ങളണ് ഉദയനിധി പങ്കുവച്ചിരുന്നത്. ഇത് ട്രോളുകൾക്കും വിമർശനങ്ങൾക്കും കാരണമായി. ഉദയനിധി സ്റ്റാലിന്റെ കെെ അറിയാതെ തട്ടി റീപോസ്റ്റ് ആയതാണെന്നാണ് ഡിഎംകെയുടെ വിശദീകരണം. സംഭവത്തിൽ നടിയോ ഉദയനിധിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനെ എന്നാണ് സോഷ്യൽ മീഡിയ ഉദയനിധിയോട് ചോദിക്കുന്നത്. സംഭവം വലിയ ചർച്ചയായതോടെ നിവാഷിയ്‌നിയുടെ ഫോളോവേഴ്സിന്റെ എണ്ണം കൂടിയുണ്ട്. നേരത്തെ മൂന്ന് ലക്ഷത്തിന് മുകളിലുണ്ടായിരുന്ന നിവായുടെ ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോൾ നാല് ലക്ഷം പിന്നിട്ടിട്ടുണ്ട്. ബൂമറാംഗ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിവാഷിയ്‌നി ബിഗ് ബോസ് സീസൺ ആറിലെ മത്സരാർത്ഥിയുമായിരുന്നു. ടോൾ വീഡിയോ.
നേരത്തെ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി നടി അവ്‌നീത് കൗറിന്റെ ചിത്രങ്ങൾ ലെെക്ക് ചെയ്തത് വലിയ വാർത്തയായിരുന്നു. പിന്നാലെ ചിത്രം താരം അൺലൈക്ക് ചെയ്തു. ഇൻസ്റ്റഗ്രാം ഫീൽഡിൽ അൽഗോരിതം തെറ്റായ ഇടപെടൽ നടത്തിയെന്നാണ് വിരാട് കൊഹ്‌ലി അന്ന് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |