
കോപ്പൻഹേഗൻ: അരിമണിയുടെ അത്രയും വലുപ്പമുള്ള ലോകത്തെ ഏറ്റവും ചെറിയ ബിയർ ബോട്ടിൽ പരിചയപ്പെടുത്തി ഡാനിഷ് ബിയർ കമ്പനി. പെട്ടെന്നൊരു തുള്ളി മദ്യം അകത്താക്കണമെന്ന് വാശി പിടിക്കുന്ന ഒരാൾക്ക് രസകരമായ മറുപടിയുമായി എത്തിയതാണ് ഡാനിഷ് ബിയർ നിർമ്മാതാക്കളായ കാൾസ്ബെർഗ്. ലോകത്തിലെ ഏറ്റവും ചെറിയ ബിയർ ബോട്ടിൽ അവതരിപ്പിച്ചു കൊണ്ടുള്ള വേറിട്ട പരീക്ഷണമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
അരിമണിയുടെ അത്രയും വലുപ്പമുള്ള കുപ്പിയുടെ ഉയരം, വെറും 12 മില്ലീമീറ്റർ (0.47 ഇഞ്ച്) മാത്രമാണ്. കുപ്പിക്കുള്ളിൽ ഒരൊറ്റ തുള്ളി (0.05 മില്ലിലിറ്റർ) നോൺ-ആൽക്കഹോളിക് ലാഗർ ബിയറാണ് ഉള്ളത്. ഒരു പൈന്റ് ബിയറിന്റെ വെറും 0.008 ശതമാനം മാത്രമാണിത്. യഥാർത്ഥ കാൾസ്ബെർഗ് ലേബലും അടപ്പുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുപ്പി ഒരു കലാസൃഷ്ടിയാണെന്നും ഉത്തരവാദിത്വത്തോടെ മിതമായി മദ്യപിക്കാൻ ആളുകളെ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും കാൾസ്ബെർഗ് അറിയിച്ചു. 'ലോകത്തിലെ ഏറ്റവും ചെറിയ ബിയർ എന്ന സന്ദേശമാണ് നൽകുന്നത്. മദ്യപാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുക,' കാൾസ്ബെർഗ് സ്വീഡൻ കമ്മ്യൂണിക്കേഷൻസ് മേധാവി കാസ്പർ ഡാനിയേൽസൺ പറഞ്ഞു.
ലബോറട്ടറി ഉപകരണങ്ങൾക്കുള്ള ഗ്ലാസ് ബോയിലിംഗ് ചെയ്യുന്ന സ്വീഡിഷ് കമ്പനിയായ ഗ്ലാസ്‌കോമ്പോണന്റൊണ് അതിസൂക്ഷ്മമായ ഈ കുപ്പി നിർമ്മിച്ചത്. ചെറിയ ഡോസിലും രുചി നൽകാൻ കഴിയുന്ന കൂട്ട് കാൾസ്ബെർഗിന്റെ പരീക്ഷണ കലവറയിലുണ്ട്. ബ്രൂവറിയിലാണ് നോൺ-ആൽക്കഹോളിക് ബിയർ ഉണ്ടാക്കിയത്. കോപ്പൻഹേഗനിലെ കാൾസ്ബെർഗ് മ്യൂസിയത്തിൽ കുപ്പിയെ എക്സ്ബിഷനായി ഒരുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |