വടകര: പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമവും വയോജന ക്ലബ് രൂപീകരണവും നടന്നു. വയോജന ക്ലബിനാവശ്യമായ ഫർണിച്ചർ അനുവദിച്ചു കിട്ടി. വായനശാല ഹാളിൽ സൈക്കോ തെറാപ്പിസ്റ്റ് എ.വി.രത്നകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.പി.ശോഭന അദ്ധ്യക്ഷയായി. സെക്രട്ടറി ശ്രീനിവാസൻ, രാജേഷ് കെ.കെ., നാരായണൻ ഇ, ലക്ഷ്മി സി.കെ, നരേന്ദ്രൻ ടി.വി, വിജയൻ എൻ, പി.ബാബു, പുനത്തിൽ ബാലക്കുറുപ്പ് പ്രസംഗിച്ചു.
ഭാരവാഹികളായി രാധാകൃഷ്ണൻ എൻ. (പ്രസിഡൻ്റ്) ചന്ദ്രൻ കൊട്ടാരത്തിൽ ( സെക്രട്ടറി) വൈസ് പ്രസിഡൻ്റ് മാരായി ബാലകൃഷ്ണൻ കെ.പി. രാധ കെ. ജോ. സെക്രട്ടറിമാരായി രവീന്ദ്രൻ കെ.കെ. രജനി തുഷാര തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |