
തിരുവനന്തപുരം: ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള തുക അനുവദിക്കാത്തതിനാൽ പ്രധാനാദ്ധ്യാപകർ കടക്കെണിയിൽ. പ്രഥമാദ്ധ്യാപക സംഘടനയുടെ പ്രതിഷേധത്തെ തുടർന്ന് ആഗസ്റ്റ് മാസത്തെ മുട്ട,പാൽ വിതരണത്തിന് ചെലവായ തുക അനുവദിച്ച് ഉത്തരവ് ഇറക്കിയെങ്കിലും സ്കൂളുകളുടെ അക്കൗണ്ടിലേക്ക് നൽകാൻ നടപടിയായില്ല. പാചകത്തൊഴിലാളികൾക്ക് ആഗസ്റ്റ് മാസത്തെ വേതനം 1000രൂപ കുറച്ചാണ് അനുവദിച്ചത്. സെപ്തംബറിലേത് നൽകാൻ നടപടിയുമായില്ല.
തുക അനുവദിക്കാൻ വൈകുന്നതിൽ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ)സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ, പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് എന്നിവർ പ്രതിഷേധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |