
തിരുവനന്തപുരം:ആറ് മാസമായി അവൻ പരിശീലനക്യാമ്പിൽ നിന്ന് വീട്ടിൽ വന്നിട്ട്. ഓണത്തിനുപോലും കാണാനായില്ല. അത്രയ്ക്ക് കഷ്ടപ്പെട്ടാണ് ഈ സ്വർണം നേടിയത്. - ജൂനിയർ ആൺകുട്ടികളുടെ പോൾവാട്ട് മത്സരത്തിൽ ജോയൽ ജോസഫ് സ്വർണം നേടിയപ്പോൾ കണ്ടു നിന്ന പിതാവ് ജോസഫിന് സങ്കടവും അഭിമാനവും ഒന്നിച്ചുവന്നു. കോതമംഗലം മാർബേസിൽ എച്ച്.എസ്.എസിലെ 10-ാംക്ളാസ് വിദ്യാർത്ഥിയായ ജോയൽ തന്റെ കരിയറിലെ മികച്ച ഉയരമായ 3.70 മീറ്റർ ചാടിക്കടന്നാണ് സ്വർണം നേടിയത്.
രണ്ട് കൊല്ലം മുൻപ് വരെ ട്രിപ്പിൾ ജമ്പ്,100 മീറ്റർ ഓട്ടം,ഹഡിൽസ് എന്നിവ പരിശീലിച്ചിരുന്ന ജോയൽ സ്കൂളിലെ കോച്ചിന്റെ നിർദ്ദേശമനുസരിച്ചാണ് പോൾവാട്ടിന് എത്തിയത്. ആലപ്പുഴ പെരുമ്പളം ദ്വീപിലാണ് ജോയലിന്റെ വീട്.കൽപ്പണിക്കാരനായ ജോസഫ് -ബിനുമോൾ ദമ്പതികളുടെ മകൻ .
മധു സാർ ട്രിപ്പിൾ ഹാപ്പി
ജൂനിയർ പോൾവാട്ട് മത്സരം കഴിഞ്ഞപ്പോൾ കോതമംഗലം മാർബേസിൽ സ്കൂളിലെ പോൾവാട്ട് കോച്ച് മധു.സി.ആർ ട്രിപ്പിൾ ഹാപ്പിയാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയവരെല്ലാം മധുവിന്റെ ശിഷ്യർ. മാർബേസിലിലെ ജോംസൺ ചെറിയാനാണ് വെള്ളി . മൂന്നാം സ്ഥാനം തൃശൂർ സെന്റ് ആന്റണീസ് എസ്.സി.ജി.എച്ച്.എസ് സ്കൂളിലെ ആൻഡ്രിയോ ഡിക്സനാണ്. ആൻഡ്രിയോയെും മധു പരിശീലിപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |