തൊടുപുഴ: സി. പി. ഐ (എം.എൽ.) റെഡ് ഫ്ളാഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന രാഷ്ട്രീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 28 ന് തൊടുപുഴ താലൂക്കിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂർ ക്യാപ്റ്റനും സംസ്ഥാനകമ്മിറ്റി അംഗം സച്ചിൻ കെ. ടോമി മാനേജരും കെ.എ. സദാശിവൻ, റ്റി.ജെ. ബേബി, ജോർജ്ജ് തണ്ടേൽ, പി.ജെ. തോമസ് എന്നിവർ അംഗങ്ങളായുമുള്ള വാഹന രാവിലെ വണ്ണപ്പുറത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ. ദിലീപ് ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കി വൈകുന്നേരം 5.30 ന് തൊടുപുഴയിൽ സമാപിക്കും. 5.30 ന് തൊടുപുഴ ടൗൺ ഹാളിനു സമീപം ചേരുന്ന സമാപനയോഗം സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |