രാമപുരം: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് കൊണ്ടാട് ചൂരവേലി പാടത്ത് മുണ്ടകൻ കൃഷിക്ക് തുടക്കമിടുമ്പോൾ വിദ്യാർത്ഥികൾ പ്രകൃതിയേയും മണ്ണിനേയും അടുത്തറിയുകയായിരുന്നു. സുഭാഷ് പാലേക്കറിന്റെ സീറോ ബഡ്ജറ്റ് കൃഷി സമ്പ്രദായമാണ് പിന്തുടരുന്നത്. നാടൻ പശുവിന്റെ ചാണകവും മൂത്രവും ഞാറുകൾക്ക് ജീവാമൃതാകുമ്പോൾ നൂറുമേനി വിളവും കുട്ടിക്കൂട്ടം പ്രതീക്ഷിക്കുന്നു. കന്നുംകുളമ്പൻ എന്ന നാടൻ നെൽവിത്താണ് കൊണ്ടാട് ചൂരവേലി പാടത്തെ ഹരിതാഭമാക്കുക. കൊണ്ടാട് വാർഡംഗം അമ്മിണി കെ.എൻ, സ്‌കൂൾ പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മെൽവിൻ കെ.അലക്സ്, പ്രകൃതി കർഷകൻ മധു ചൂരവേലിൽ,അദ്ധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ പുതിയിടത്തുചാലിൽ വോളണ്ടിയർ ലീഡർ ജസ്റ്റിൻ ജോണിക്ക് ഞാറ് കൈമാറി കൃഷി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ മെൽവിൻ കെ അലക്സ് കൃഷിക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |