
പീരുമേട് : രണ്ട് കിലോ കഞ്ചാവുമായി പിടികൂടുന്നതിനിടയിൽ പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞയാൾ അറസ്റ്റിൽ. കറുപ്പ്പാലം സ്വദേശി സുബാഷ് കൃഷണൻ (32) ആണ് പിടിയിലായത്. രണ്ടാഴ്ച മുൻപ് നെന്മാറ പൊലീസ് പരിശോധനയ്ക്കിടെ കഞ്ചാവുമായി ഒറീസ സ്വദേശിയേയും, സുബാഷിനെയും പിടികൂടിയിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ മേൽവിലാസം വണ്ടിപ്പെരിയാറാണെന്ന് മനസില്ലാക്കി വണ്ടിപ്പെരിയാർ പൊലീസിന് വിവരം കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. വണ്ടിപ്പെരിയാർ എസ്.ഐ ടി.എസ് ജയകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിന് നേതൃത്വം നൽകി. നെന്മാറ പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |