കാഞ്ഞങ്ങാട്: വിദ്യാഭ്യാസ മേഖല സംഘപരിവാർ അജൻഡയ്ക്ക് മുന്നിൽ അടിയറവ് വെച്ച പിണറായി സർക്കാറിന്റെ നയങ്ങൾക്കെതിരെ കെ.പി.എസ്.ടി.എ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക ലാഭത്തിന് വേണ്ടി ഏത് ആദർശവും നിലപാടും പണയം വെയ്ക്കുന്ന അവസ്ഥയിലേക്ക് ഇടതു സർക്കാർ മാറിയിരിക്കുകയാണെന്നും പദ്ധതി നടപ്പിലാക്കുന്നതിന് പകരം തമിഴ്നാടിനെ പോലെ കോടതിയിൽ പോകുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ജോമി ടി. ജോസ്, പി. ജലജാക്ഷി, കെ. സജിത്ത് എന്നിവർ സംസാരിച്ചു. റവന്യൂ ജില്ലാ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ സ്വാഗതവും ശ്രീജ പേറയിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |